Google Go, തിരയലിന് ഏറ്റവും ലളിതവും വേഗതയേറിയതുമായ മാർഗം. 40% വരെ ഡാറ്റ ലാഭിക്കാൻ തിരയൽ ഫലങ്ങൾ ഒപ്റ്റിമൈസ് ചെയ്‍തിരിക്കുന്നു.
ഇന്‍റർനെറ്റിന് വേഗത കുറവാണെങ്കിലും സ്‍മാർട്ട്ഫോണിൽ ഇടമില്ലെങ്കിലും, Google Go-യിൽ വിശ്വാസയോഗ്യമായ ഉത്തരങ്ങൾ വേഗത്തിൽ നേടൂ. 12MB മാത്രമുള്ള ഈ ആപ്പ് അതിവേഗം ഡൗൺലോഡ് ചെയ്യാം, ഒപ്പം ഫോണിലെ ഇടവും ലാഭിക്കാം
കുറച്ച് ടൈപ്പ് ചെയ്യൂ, കൂടുതൽ കണ്ടെത്തൂ. ട്രെൻഡിംഗായ തിരയലുകളിലും വിഷയങ്ങളിലും ടാപ്പ് ചെയ്‍ത് സമയം ലാഭിക്കൂ, അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളത് ശബ്‍ദം ഉപയോഗിച്ച് തിരയൂ.
Google നെക്കൊണ്ട് വായിപ്പിക്കൂ. ഏത് വെബ് പേജിലെയും ഉള്ളടക്കങ്ങൾ വായിച്ച് കേൾക്കൂ, വായിക്കുന്നതിന് അനുസരിച്ച് ടെക്‌സ്റ്റും ഹൈലൈറ്റ് ചെയ്യുന്നതിനാൽ പിന്തുടരാൻ എളുപ്പമായിരിക്കും.
നിങ്ങൾക്കാവശ്യമുള്ളതെല്ലാം ഒറ്റ ആപ്പിൽ: നിങ്ങൾക്കിഷ്ടപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും, ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളുമെല്ലാം എളുപ്പത്തിലും വേഗത്തിലും Google Go-യിൽ ആക്‌സസ് ചെയ്യൂ.
ജനപ്രിയ, ട്രെൻഡിംഗ് വിഷയങ്ങൾ കാണാതെ പോകരുത്. തിരയലിൽ ടാപ്പ് ചെയ്‍ത് ഏറ്റവും പുതിയ ട്രെൻഡിംഗ് വിഷയങ്ങളെ അടുത്തറിയൂ.
പ്രിയപ്പെട്ടവർക്കായി സന്ദർഭോചിത ആശംസകൾ കണ്ടെത്തൂ. ചാറ്റുകളിൽ ഉപയോഗിക്കാനായി സന്ദർഭത്തിന് ചേർന്ന ചിത്രങ്ങളും ആനിമേറ്റഡ് ആശംസകളും കണ്ടെത്താൻ “ചിത്രങ്ങൾ”, “GIF” എന്നിവയിൽ ടാപ്പ് ചെയ്യുക.
അനായാസം ഭാഷ മാറ്റുക. ഏത് സമയത്തും തിരയൽ ഫലങ്ങളുടെ ഭാഷ മാറ്റാനായി രണ്ടാം ഭാഷ സജ്ജമാക്കൂ.
നിങ്ങൾ ഇന്‍റർനെറ്റിൽ തിരയുന്നതെന്തും വേഗത്തിലും അനായാസമായും കണ്ടെത്താൻ Google Go സഹായിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 7