ഡോ ജോസഫ് മര്‍ഫി രാജ്യാന്തരപ്രശസ്ഥിയുളള എഴുത്തുകാരനും അദ്ധ്യാപകനും പ്രസംഗകനുമാണ്. അദ്ദേഹം പൌരസ്ത്യമതങ്ങളെ ഗഹനമായി പഠിക്കുകയും, ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ നിരവധി വര്‍ഷം താമസിക്കുകയും ആഴത്തിലുളള ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്തു. നാമോരോരുത്തരിലും, ഉപയോഗിക്കപ്പെടാത്ത അപാരശക്തി- നമ്മുടെ ഉപബോധമനസ്സിന്റെ ശക്തി-കുടികൊളളുന്നതായും, നമ്മുടെ ജീവിതത്തെ അതിന് മാറ്റിമറിയ്ക്കാന്‍ കഴിയുമെന്നും ലോകമതങ്ങളെക്കുറിച്ചുനടത്തിയ തന്റെ ഗവേഷണത്തിലൂടെ അദ്ദേഹത്തിന് സ്വയം ബോദ്ധ്യപ്പെട്ടു. മുപ്പതിലധികം ‘സെല്‍ഫ് ഹെല്‍പ്പ്’ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടെലിസൈക്കിക്സ്, ടെക്നിക്ക്സ് ഇന്‍ പ്രേയര്‍ തെറാപ്പി, സൈക്കിക്ക് പെര്‍സെപ്ഷന്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്ന ശ്രദ്ധേയ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെമൌലികരചനയായ ‘നിങ്ങളുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍’ എക്കാലത്തേയും ബെസ്റ്റ് സെല്ലറുകളിലൊന്നായി ആഗോള പുസ്തകവിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു.