ജെയ് ഷെട്ടി ഒരു കഥപറച്ചിലുകാരനാണ്, പോഡ്കാസ്റ്ററാണ്, മുമ്പ് സന്യാസിയായിരുന്നു. വിജ്ഞാനത്തെ വൈലറാക്കുക എന്നതാണ് ഷെട്ടിയുടെ ദർശനം. സവിശേഷ മാറ്റങ്ങളുണ്ടാക്കിയ 30 വയസ്സിൽ താഴെയുള്ള 30 പേരുടെ പട്ടികയിൽ 2017ൽ ഫോബ്സ് മാസിക അദ്ദേഹത്തെ ഉൾപ്പെടുത്തി, ലോക മാധ്യമങ്ങളിൽ അദ്ദേഹം പരാമർശിക്കപ്പെട്ടു. ലോകത്തുള്ള കാലാതീതമായ വിജ്ഞാനം ഏവർക്കും ലഭ്യമാകുന്ന വിധത്തിലും പ്രായോഗികമായും പ്രസക്തമായും പങ്കിടുക എന്ന ദൗത്യത്തിലാണ് അദ്ദേഹം. ഷെട്ടി 500 കോടി കാണികളുള്ള നാനൂറിലേറെ വൈറൽ വീഡിയോകൾ ഷെട്ടിയുടേതായുണ്ട്, കൂടാതെ, ലോകത്തിലെ നമ്പർ വൺ ഹെൽത്ത് ആൻറ് വെൽനെസ് പോഡ്കാസ്റ്റായ ഒാൺ പർപസ് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ JayShetty.me.