ഇസ്രയേലിന്റെ അധികാരഘടന നിർവ്വചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേയ്ക്കു വെളിച്ചം വീശുകയും കാലങ്ങളോളമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.
മിഖായേൽ ബാർ സോഹർ
ഒരു ഗ്രന്ഥകാരനും ശ്രദ്ധേയനായ ചരിത്രകാരനുമാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു,ക്നസ്സെറ്റ് എന്ന ഇസ്രായേൽ സഭയിൽ അദ്ദേഹം ലേബർ പാർട്ടിയുടെ മുന്നണിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാരിസ് സർവ്വകലാശാലയിൽ നിന്ന് പി എച് ഡി യും ജറുസലേമിലെ ഹീബ്രൂ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകളും കനപ്പെട്ടതാണ്, മാത്രമല്ല, ഈ രംഗത്തെ പ്രവർത്തന മികവിന് സോകൊളോവ് അവർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. ഇസ്രായേൽ സുരക്ഷാ സംഘടനയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങളും ഡേവിഡ് ബെൻ ഗുറിയോൺ, ഷിമോൻ പെരസ് എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ കൂടാതെ എ ബ്രിഡ്ജ് ഓവർ ദി മെഡിറ്ററെനിയൻ , ഫ്രാൻകോ ഇസ്രയെലി റിലേഷൻസ് ബിറ്റ്വീൻ 1947-1964, ബിയോണ്ട് ഹിറ്റ്ലർസ് ഗ്രാസ്പ് , ' ദി ഹീറോയിക് റെസ്ക്യൂ ഓഫ് ബൽഗേറിയാസ് ജ്യൂസ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ മഹദ് ദൗത്യങ്ങൾ ' എന്ന ഈ പുസ്തകം ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നിന്റെ ആവേശജ്ജ്വലമായ കഥയാണ്. ഈ പുസ്തകം ഓൺലൈനിൽ എളുപ്പവും സൗകര്യപ്രദവുമായി ലഭ്യമാണ്.
ഈ പുസ്തകം നിങ്ങൾക്ക് ആമസോൺ മുഖേനയും സ്വന്തമാക്കാവുന്നതാണ്.
നിസ്സിം മിഷൽ ഫിക്ഷൻ
നോൺ ഫിക്ഷൻ ഇനങ്ങളിൽപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം ജന. മോഷെ ദയാൻ ന്റെ ഉപദേശകനായും ഇസ്രായേലിലെ ഹൈഫ സർവ്വകലാശാലയിലും അറ്റ്ലാന്റയിലെ ഇമോറി സർവ്വകലാശാലയിലും പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ദേ