രക്ഷിതാക്കൾക്കുള്ള Family Link-ന്റെ സഹകാരി ആപ്പ് ആണ് Family Link രക്ഷാകർതൃ നിയന്ത്രണം. കുട്ടിയോ കൗമാരക്കാരോ ഉപയോഗിക്കുന്ന ഉപകരണത്തിൽ മാത്രം ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ. Google-ൽ നിന്നുള്ള Family Link രക്ഷാകർതൃ നിയന്ത്രണ ആപ്പ് പരീക്ഷിക്കൂ. ചെറിയ കുട്ടിയോ കൗമാരക്കാരോ ആകട്ടെ, അവർ പഠിക്കുമ്പോഴും കളിക്കുമ്പോഴും ഓൺലൈനായി കാര്യങ്ങൾ അടുത്തറിയുമ്പോഴും വഴികാട്ടാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഉപകരണത്തിൽ നിന്ന് വിദൂരമായി അടിസ്ഥാന ഡിജിറ്റൽ നിയമങ്ങൾ സജ്ജീകരിക്കാൻ Family Link ആപ്പ് അനുവദിക്കുന്നു. 13 വയസിൽ താഴെയുള്ള (അല്ലെങ്കിൽ
സമ്മതം നൽകാൻ നിങ്ങളുടെ രാജ്യത്ത് ആവശ്യമായ പ്രായത്തിൽ) താഴെയുള്ള കുട്ടിക്ക്, നിങ്ങളുടെ അക്കൗണ്ട് പോലെ മിക്ക Google സേവനത്തിലേക്കും ആക്സസ് ഉള്ള Google അക്കൗണ്ട് സൃഷ്ടിക്കാനും Family Link അനുവദിക്കുന്നു.
Family Link രക്ഷാകർതൃ നിയന്ത്രണത്തിലൂടെ ഇവ ചെയ്യാനാകും:
നല്ല ഉള്ളടക്കത്തിലേക്ക് അവരെ നയിക്കാൻ • അവരുടെ ആപ്പ് ആക്റ്റിവിറ്റി കാണാൻ - എല്ലാ സ്ക്രീൻ സമയവും ഒരു പോലെയല്ല. പ്രിയപ്പെട്ട ആപ്പുകളിൽ കുട്ടികൾ എത്ര സമയം ചെലവഴിക്കുന്നു എന്ന് കാണിക്കുന്ന ആക്റ്റിവിറ്റി റിപ്പോർട്ടിന്റെ സഹായത്തോടെ, Android ഉപകരണത്തിൽ അവർ ചെയ്യുന്ന കാര്യത്തെ കുറിച്ച് ആരോഗ്യകരമായ തീരുമാനമെടുക്കാൻ അവരെ സഹായിക്കൂ. പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോർട്ട് കാണാം.
• അവരുടെ ആപ്പ് മാനേജ് ചെയ്യൂ - Google Play Store-ൽ നിന്ന് കുട്ടി ഡൗൺലോഡ് ചെയ്യുന്ന ആപ്പ് അംഗീകരിക്കാനോ ബ്ലോക്ക് ചെയ്യാനോ ഹാൻഡി അറിയിപ്പ് അനുവദിക്കുന്നു. ഉപകരണത്തിൽ നിന്ന് വിദൂരമായി, ആപ്പ് വഴിയുള്ള വാങ്ങൽ മാനേജ് ചെയ്യാനും അവരുടെ ഉപകരണത്തിലെ ചില ആപ്പ് മറയ്ക്കാനുമാകും.
• അവരുടെ ആകാംക്ഷ വളർത്തൂ - കുട്ടിക്ക് ഏത് തരത്തിലുള്ള ആപ്പാണ് ഉചിതമെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ അവരുടെ ഉപകരണത്തിൽ നേരിട്ട് ചേർക്കാനാകുന്ന, Android-ലെ അധ്യാപക-ശുപാർശിത ആപ്പ് Family Link കാണിക്കുന്നു.
സ്ക്രീൻ സമയം നിരീക്ഷിക്കുക • പരിധി സജ്ജീകരിക്കൂ - കുട്ടിക്ക് അനുയോജ്യമായ സ്ക്രീൻ സമയം നിങ്ങൾക്ക് സജ്ജമാക്കാം. അവരുടെ മേൽനോട്ടം ചെയ്യുന്ന ഉപകരണത്തിന് ഉറക്കസമയവും സമയ പരിധിയും സജ്ജീകരിക്കാൻ Family Link അനുവദിക്കുന്നതിനാൽ, ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ നിങ്ങൾക്ക് അവരെ സഹായിക്കാം.
• അവരുടെ ഉപകരണം ലോക്ക് ചെയ്യുക - കളിക്കാനായി പുറത്ത് പോകാനുള്ള സമയമോ അത്താഴം കഴിക്കാനുള്ള നേരമോ അല്ലെങ്കിൽ ഒരുമിച്ച് ചെലവഴിക്കാനുള്ള സമയമോ പോലെ ഇടവേള വേണ്ടപ്പോഴെല്ലാം മേൽനോട്ടം വഹിക്കുന്ന ഉപകരണം വിദൂരമായി ലോക്ക് ചെയ്യാനാവും.
അവർ എവിടെയെന്ന് കാണൂ • കുട്ടി പുറത്തുപോകുമ്പോൾ അവരെ കണ്ടെത്താൻ ഇത് സഹായിക്കും. Android ഉപകരണം അവരുടെ കയ്യിലുള്ളയിടത്തോളം, അവർ എവിടെയാണെന്ന് അറിയാൻ Family Link ഉപയോഗിക്കാം.
പ്രധാന വിവരം • കുട്ടിയുടെ ഉപകരണത്തിന്റെ അടിസ്ഥാനത്തിൽ Family Link-ന്റെ ടൂൾ മാറും. families.google.com/familylink/setup എന്നതിൽ, അനുയോജ്യമായ ഉപകരണ ലിസ്‌റ്റ് കാണൂ
• Google Play-യിൽ നിന്നുള്ള കുട്ടിയുടെ വാങ്ങലും ഡൗൺലോഡും മാനേജ് ചെയ്യാൻ Family Link നിങ്ങളെ സഹായിക്കുമ്പോൾ തന്നെ, നേരത്തെ അംഗീകരിച്ച ആപ്പിന്റെയോ കുടുംബ ലൈബ്രറിയിൽ പങ്കിട്ട ആപ്പിന്റെയോ അപ്‌ഡേറ്റ് (കൂടുതൽ അനുമതി ആവശ്യപ്പെടുന്ന അപ്‌ഡേറ്റ് ഉൾപ്പെടെ) ഇൻസ്‌റ്റാൾ ചെയ്യാൻ അവർക്ക് അനുമതി വേണ്ട. രക്ഷിതാവ്, കുട്ടിയുടെ ഇൻസ്റ്റാൾ ചെയ്ത ആപ്പും ആപ്പ് അനുമതിയും Family Link-ൽ പതിവായി അവലോകനം ചെയ്യണം.
• കുട്ടിയുടെ മേൽനോട്ടം ചെയ്യുന്ന ഉപകരണത്തിലെ ആപ്പ് ശ്രദ്ധിച്ച് അവലോകനം ചെയ്‌ത്, അവർ ഉപയോഗിക്കരുതെന്ന് നിങ്ങൾ കരുതുന്നവ പ്രവർത്തനരഹിതമാക്കുക. മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്‌ത ചില ആപ്പ് പ്രവർത്തനരഹിതമാക്കാനാവില്ല എന്നത് ശ്രദ്ധിക്കൂ.
• കുട്ടിയുടെ അല്ലെങ്കിൽ കൗമാരപ്രായമുള്ള കുട്ടിയുടെ ഉപകരണ ലൊക്കേഷൻ കാണാൻ, അത് ഓണായിരിക്കുകയും, സമീപകാലത്ത് സജീവമായിരിക്കുകയും, ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കുകയും വേണം.
• യുഎസിലെ നിശ്ചിത പ്രായപരിധിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക്, Android ഉപകരണത്തിൽ മാത്രമേ അധ്യാപക-ശുപാർശിത ആപ്പ് ലഭ്യമാകൂ.
• കുട്ടിയുടെ ഓൺലൈൻ അനുഭവം മാനേജ് ചെയ്യാൻ Family Link ഉപകരണം നൽകുന്നുവെങ്കിലും അത് ഇന്റർനെറ്റിനെ സുരക്ഷിതമാക്കുന്നില്ല. പകരം, മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾ എങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോയ്സുകൾ നൽകാനും ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണിത്.