9 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൃഷ്ടിച്ചിരിക്കുന്ന, ഇഷ്ടാനുസൃത ഹോം സ്ക്രീനും നിലവാരമുള്ള ഉള്ളടക്ക ലൈബ്രറിയും ഉള്ള ടാബ്‌ലെറ്റ് അനുഭവമാണ് Google Kids Space. തനത് അവതാറുകൾ ഉപയോഗിച്ച് കുട്ടികൾക്ക് അവരുടെ അനുഭവം ഇഷ്ടാനുസൃതമാക്കാനും താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിക്കും, അതേസമയം രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ ആക്റ്റിവിറ്റികൾക്ക് പരിധികൾ സജ്ജീകരിക്കാനുമാകും.
Google Kids Space ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിക്ക് Google Account, അനുയോജ്യമായ Android ഉപകരണം എന്നിവ ആവശ്യമാണ്.
അധ്യാപകർ അംഗീകരിച്ച ആപ്പുകളും ഗെയിമുകളും
അധ്യാപകരും കുട്ടികളുടെ വിദ്യാഭ്യാസ, മീഡിയാ വിദഗ്‌ദ്ധരും അംഗീകരിച്ച, Google Play-യിൽ നിന്നുള്ള ആപ്പുകളും ഗെയിമുകളുമാണ് Google Kids Space-ൽ ഉള്ളത്. അധ്യാപകർ അംഗീകരിച്ച ആപ്പുകൾ, നിശ്ചിത പ്രായത്തിലുള്ളവർക്ക് യോജിച്ചതും ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തതും രസകരവും പ്രചോദനം നൽകുന്നവയുമാണ്.
Google Kids Space നിർദ്ദേശങ്ങൾക്ക് ഉപരിയായ സൗകര്യങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്, രക്ഷിതാക്കൾക്കുള്ള മെനു വഴി Google Play Store-ൽ നിന്ന് കൂടുതൽ ഉള്ളടക്കം ചേർക്കാം.
കുട്ടികളുടെ പുസ്തക വിദഗ്ദ്ധർ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ
വായനയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കാൻ, Play Books-ൽ നിന്നുള്ള കാറ്റലോഗ് വിദഗ്ദ്ധമായി ക്യുറേറ്റ് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് തിരിച്ചറിയാനാകുന്ന ആകർഷകമായ പുസ്തകങ്ങൾക്കും കഥാപാത്രങ്ങൾക്കുമൊപ്പം, ട്രക്കുകൾ മുതൽ ബാലേ വരെയുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന ക്ലാസിക് പുസ്തകങ്ങളും പുതുപുത്തൻ കഥകളുമുണ്ട്. കുട്ടികൾക്ക് പുതിയ താൽപ്പര്യങ്ങൾ കണ്ടെത്താനും അവരുടെ ചില പ്രിയപ്പെട്ട കഥകൾ വീണ്ടും വീണ്ടും ആസ്വദിക്കാനും കഴിയും.
മികച്ച ഉള്ളടക്കമുള്ള വീഡിയോ നിർദ്ദേശങ്ങൾ
സർഗാത്മകതയും കളിക്കാനുള്ള കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന, YouTube Kids-ൽ നിന്നുള്ള വീഡിയോകളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിശീലിക്കാനും ഉള്ളടക്കം കണ്ടെത്താനും ഉള്ളടക്കം സൃഷ്ടിക്കാനുള്ള പ്രചോദനം നേടാനുമാകും. ലളിതമായ ഡ്രോയിംഗ് ആക്റ്റിവിറ്റികൾ മുതൽ എളുപ്പത്തിൽ ചെയ്യാവുന്ന ശാസ്ത്ര പ്രോജക്റ്റുകൾ വരെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള വീഡിയോകൾ അവർക്ക് കണ്ടെത്താനാകും. കുട്ടികൾ ആഗ്രഹിക്കുന്നത് പഠിക്കാനോ പാടാനോ ചിരിക്കാനോ ആകട്ടെ, ഇഷ്ടമുള്ള വിഷയങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള വീഡിയോകൾ അവർക്ക് അടുത്തറിയാനാകും.
കുട്ടികളുടെ ജിജ്ഞാസ മുൻനിർത്തി രൂപകൽപ്പന ചെയ്തത്
മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളോ കലാപരമായ പ്രോജക്റ്റുകളോ എന്തുമാകട്ടെ, കുട്ടികൾക്ക് താൽപ്പര്യമുള്ള കാര്യങ്ങളിൽ അവർ കുഞ്ഞു വിദഗ്ദ്ധരായി മാറുന്നു. പുതിയതും ആകർഷകവുമായ മാർഗ്ഗങ്ങളിലൂടെ, ഏറ്റവും പുതിയ താൽപ്പര്യങ്ങൾ അടുത്തറിയാനും കൂടുതൽ കാര്യങ്ങൾ അറിയാനും കുട്ടികളെ സഹായിക്കുന്നതിനായാണ് Google Kids Space രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തമായി കഥാപാത്രത്തെ സൃഷ്‌ടിച്ച് അനുഭവം ഇഷ്‌ടാനുസൃതമാക്കാനും കുട്ടികൾക്ക് കഴിയും, ലോഗിൻ ചെയ്യുമ്പോൾ കഥാപാത്രത്തെ അവർക്ക് സ്ക്രീനിൽ കാണാം.
രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് പരിധികൾ സജ്ജീകരിക്കൽ
Google-ൽ നിന്നുള്ള Family Link ആപ്പിലെ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് Google Play-യിൽ നിന്നുള്ള ഉള്ളടക്കം മാനേജ് ചെയ്യുകയും സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കുകയും മറ്റും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഉപകരണത്തിൽ നിന്ന് നേരിട്ട് കുട്ടിയുടെ അനുഭവത്തെ ഗൈഡ് ചെയ്യാം.
പ്രധാനപ്പെട്ട വിവരങ്ങൾ
Google Kids Space നിങ്ങളുടെ കുട്ടിയുടെ ടാബ്‌ലെറ്റിന്റെ ഹോം സ്ക്രീനിന് പകരം മറ്റൊരു അനുഭവം നൽകുന്നു, ഇത് കുട്ടിയെ ആപ്പുകൾക്കും ഗെയിമുകൾക്കും വീഡിയോകൾക്കും പുസ്തകങ്ങൾക്കുമുള്ള ടാബുകളിലേക്ക് അവർക്ക് അറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ ഉള്ളടക്കം ക്രമീകരിക്കാൻ സഹായിക്കുന്നു. രക്ഷിതാവിനുള്ള മെനുവിൽ നിന്ന് എപ്പോൾ വേണമെങ്കിലും Google Kids Space ഓഫാക്കാനാകും.
Google Kids Space ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിക്ക് ഒരു Google Account ആവശ്യമാണ്. രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിക്കാൻ, പിന്തുണയ്‌ക്കുന്ന Android, Chromebook അല്ലെങ്കിൽ iOS ഉപകരണത്തിൽ Family Link ആപ്പ് ആവശ്യമാണ്. പ്രദേശം അനുസരിച്ച് ഫീച്ചറുകളുടെ ലഭ്യത വ്യത്യാസപ്പെടാം. തിരഞ്ഞെടുത്ത Android ടാബ്‌ലെറ്റുകളിൽ Google Kids Space ലഭ്യമാണ്. Google Kids Space-ൽ Google Assistant ലഭ്യമല്ല.
പുസ്‌തകങ്ങളും വീഡിയോ ഉള്ളടക്കവും എല്ലാ പ്രദേശങ്ങളിലും ലഭ്യമായേക്കില്ല. വീഡിയോ ഉള്ളടക്കം YouTube Kids ആപ്പിന്റെ ലഭ്യതയ്‌ക്ക് വിധേയമായിരിക്കും. പുസ്‌തക ഉള്ളടക്കത്തിന് Play Books ആപ്പ് ആവശ്യമാണ്. ആപ്പുകളുടെയും, പുസ്‌തകങ്ങളുടെയും, വീഡിയോ ഉള്ളടക്കത്തിന്റെയും ലഭ്യതയിൽ അറിയിപ്പില്ലാതെ മാറ്റമുണ്ടായേക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 23